ആശുപത്രിയിൽ ചികിത്സയ്ക്കെന്ന വ്യാജേനെ കൂട്ടിക്കൊണ്ടുപോയി; മൂന്നു പെൺകുട്ടികളെ നദിയിൽ എറിഞ്ഞു കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം തടവ്

Spread the love

ലക്നൗ:സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവ് വിധിച്ചു. സർഫ്രാസ് എന്ന വ്യക്തിയാണ് സുഹൃത്തിന്റെ സഹായത്തോടെ മൂന്നു പെൺകുട്ടികളെ നദിയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലാണ് സംഭവം. സർഫ്രാസിനു തന്നോടും നാലു പെൺമക്കളോടും നീരസം ഉണ്ടായിരുന്നതായി ഭാര്യ സാബിറ ഖത്തൂൻ പറഞ്ഞു.

സംഭവ ദിവസം സർഫ്രാസും സുഹൃത്തും ചേർന്ന് സനാ, സഭാ, ഷമാ എന്നീ മൂന്നു പെണ്‍കുട്ടികളെ ആശുപത്രിയിൽ ചികിത്സയ്ക്കെന്ന വ്യാജേനെ കൂട്ടികൊണ്ടു പോകുകയും, പിന്നീട് ഇവരെ സരയു നദിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടിലെത്തിപ്പോൾ സാബിറ കുട്ടികളെ അന്വേഷിച്ചപ്പോൾ അവരെ ആരോ തട്ടികൊണ്ടുപോയതായി സഫ്രാസ് പറഞ്ഞു. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ പിതാവ് തന്നെയാണ് കൊലപാതകം ചെയ്തതെന്ന് കണ്ടെത്തിയത്. 2020 മെയ് 31 മുതൽ വിചാര ആരംഭിച്ച കേസിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group