പൂഞ്ഞാറിൽ ജോലിയിൽ സഹായിക്കാൻ ആണെന്ന വ്യാജേന വീട്ടിലെത്തി ;യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം :പൂഞ്ഞാറിൽ ജോലിയിൽ സഹായിക്കാൻ ആണെന്ന വ്യാജേന വീട്ടിലെത്തി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി.പൂഞ്ഞാർ അരയത്തിനാൽ കോളനി ഫാസിൽ(22)ആണ് പിടിയിലായത്.

കഴിഞ്ഞ 24ന് പൂഞ്ഞാറിൽ താമസിക്കുന്ന ഷമീറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

ഷമീറിനെ പണികളിൽ സഹായിക്കാൻ ആണെന്ന വ്യാജേന പ്രതിയുടെ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും, കവിളിലും, മേൽചൂണ്ടിലും, പുറത്തും, വെട്ടിയും കുത്തിയും, ചവിട്ടിത്താഴെയിട്ടും, മുറിവുകൾ കൈകൾ കൊണ്ട് അകത്തി പരിക്കേൽപ്പിച്ച് ‘കൊലപ്പെടുത്താൻ ശ്രമി ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്റ്റേഷനിൽ ഹാജരായ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group