വളര്‍ത്തുമകളെന്ന് കഥയുണ്ടാക്കി; നടപ്പിലാക്കാന്‍ രൂപസാദൃശ്യമുള്ള സ്ത്രീയെ കണ്ടെത്തി;1.5 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്തു; 2 പേർ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, ആധാർ കാർഡ് എന്നിവ ഉണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.പുനലൂര്‍ അയലമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട് വീട്ടില്‍ വസന്ത (75) എന്നിവരാണ് അറസ്റ്റിലായത്.

ജവഹർ നഗറിൽ ഡോറ അസറിയ ക്രിപ്‌സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് വ്യാജരേഖ ചമച്ച് കൈക്കലാക്കിയത്. ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ചാണ് മെറിൻ തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. ഡോറയുടെ വളര്‍ത്തുമകളാണ് മെറിനെന്ന് വരുത്തിത്തീര്‍ത്ത് വ്യാജ പ്രമാണം,വ്യാജ ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാക്കി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ആ മാസം തന്നെ ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. വീടും സ്ഥലവും മറ്റൊരാളിന്റെ പേരിലായെന്നറിഞ്ഞ് വീട് സൂക്ഷിപ്പുകാരനാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രജിസ്റ്റര്‍ ഓഫീസില്‍ നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിലുണ്ടായിരുന്ന ഫിംഗര്‍ പ്രിന്റുകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകും.എ.സി.പി സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സി.ഐ വിമല്‍, എസ്.ഐമാരായ വിപിന്‍,ബാലസുബ്രഹ്‌മണ്യന്‍,സി.പി.ഒമാരായ ഉദയന്‍,രഞ്ജിത്,ഷിനി,ഷംല,അരുണ്‍,അനൂപ്,സാജന്‍,പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.