ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ; തെല്ലും കുറ്റബോധമില്ലാതെ; കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി;റിമാൻഡിൽ

Spread the love

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ അതി ക്രൂരമായി ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്‌മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

video
play-sharp-fill

ഇന്നലെ രാത്രി വേനപ്പാറയില്‍ നിന്നും പിടികൂടിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു.

ഹീനമായ ക്രൂരകൃത്യം ചെയ്തിട്ടും മാധ്യമപ്രവര്‍ത്തകരുടെ കാമറയിലേക്ക് നോക്കി പുച്ഛഭാവത്തില്‍ ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്ത പ്രതി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് കോടതിയില്‍ ഹാജരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയെയാണ് പ്രതി അതിക്രൂരമായി പീഡിപ്പിച്ചത്. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളല്‍ ഏല്‍പ്പിക്കുകയും വായില്‍ തുണി തിരുകി മുറിയില്‍ അടയ്ക്കുകയും ചെയ്തു.

ചെയ്ത ക്രൂരതയിൽ തെല്ലും കുറ്റബോധമില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്. പൊലിസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരുടെ ക്യാമറയിലേക്ക് നോക്കി പരിഹാസത്തോടെ ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്ത ഷാഹിദിന്റെ പെരുമാറ്റം ഏവരെയും ഞെട്ടിച്ചു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇയാൾ കോടതി നടപടികളെ നേരിട്ടത്.