പറവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി;വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ യുവതി അറസ്റ്റില്‍;പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

Spread the love

പറവൂർ: വൃദ്ധയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതിയെ (28) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

അടുത്ത് വീട്ടിൽ താമസിക്കുന്ന 76 വയസുള്ള വൃദ്ധയുടെ വീട്ടിൽ കയറി ആക്രമിച്ച് ഒന്നര പവൻ സ്വർണ മാലയാണ് കവർന്നത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

എം.ഡി.എം.എ സൂക്ഷിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം, മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അശ്വതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group