മദ്യലഹരിയിൽ പിതാവ്, അവസരം മുതലെടുത്ത്;മകളോട് ലൈംഗികാതിക്രമം നടത്തി യുവാവ്; പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ

Spread the love

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ . പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം.

video
play-sharp-fill

പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.

സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരാതിയുണ്ടെന്ന് പെൺകുട്ടിയും പറഞ്ഞതോടെ അഖിലിനെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് പൊലീസിനു കൈമാറിയത്.