തിരുവനന്തപുരത്ത് യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം മൊബൈല്‍ ഫോണ്‍ കവർന്ന പ്രതികള്‍ പിടിയിൽ

Spread the love

തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മൂന്നുപേരില്‍ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവില്‍പോയി. വട്ടിയൂര്‍ക്കാവ് കാച്ചാണി എ.കെ.ജി. നഗറില്‍ ലക്ഷം വീട് കോളനിയില്‍ ആദര്‍ശ് എന്ന ജിത്തു(29) ,നേമം സ്റ്റുഡിയോ റോഡ് അയ്യപ്പതാവണം റോഡ് നാഫിയ കോട്ടേജില്‍ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(21) എന്നിവരൊണ് അറസ്റ്റുചെയ്ത്.

ഇവരുടെ സംഘത്തില്‍പ്പെട്ട പാച്ചല്ലൂര്‍ സ്വദേശി ആര്‍ഷാണ് ഒളിവില്‍പോയത്. വിളവൂര്‍ക്കല്‍ സി.എസ്.ഐ. പളളിക്ക് സമീപം കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ സിജുവിനെ(28) ആണ് പ്രതികള്‍ ആക്രമിച്ചത്.ഈ മാസം മൂന്നിന് പുലര്‍ച്ചെ 4.30 വലിയതുറ ജങ്ഷനിലെ കുരിശ്ശടിക്ക് മുന്നിലായിരുന്നു സംഭവം. കുരിശടിക്ക് മുന്നില്‍ തന്റെ പെണ്‍സുഹ്യത്തുമായി നിന്ന് സിജു ഫോട്ടൊയെടുക്കുന്ന സമയത്ത് കാറില്‍ അതുവഴി വരുകയായിരുന്ന പ്രതികള്‍ ഇവരെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് പ്രതികള്‍ തിരികെ എത്തി സിജുവിനെ മര്‍ദിച്ചശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ഇവര്‍ വലിയതുറ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ. എം. ഇന്‍സമാം, സി.പി.ഒ.മാരായ ഷഫീഖ്, അഭിലാഷ്, കിഷോര്‍,കിരണ്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്. തിരുവല്ലം പോലീസിന്റെ ജീപ്പ് അടിച്ചുപൊട്ടിച്ചത്, പോലീസുകാരെ ആക്രമിച്ചതടക്കം നിരവധികേസുകളില്‍ പ്രതിയാണ് ആദര്‍ശ്. ലഹരി സംഘങ്ങള്‍ക്ക് അവ വാങ്ങുന്നതിന് പണം നല്‍കുന്നയാളാണ് നിയാസെന്നും വലിയതുറ പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെറിമാന്‍ഡ്ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group