
പത്തനംതിട്ട: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അതിര്‍ത്തികളും വനമേഖലകളും കേന്ദ്രീകരിച്ച് നടത്തിയ വന്‍ റെയ്ഡില്‍ കഞ്ചാവും, വിദേശമദ്യവും, വാറ്റുചാരായവുമായി മൂന്നുപേര്‍ കുടുങ്ങി.
കേന്ദ്ര സേനയെ കൂടി രംഗത്തിറക്കിയുള്ള പോലീസിന്റെ ഈ പടയൊരുക്കം ലഹരി മാഫിയയുടെ നട്ടെല്ലൊടിക്കുന്നതാണ്.
ജില്ലാ അതിര്‍ത്തികളിലും പ്രധാന ടൗണുകളിലും സായുധ കേന്ദ്ര പോലീസ് സേനയുടെ സഹായത്തോടെയാണ് പരിശോധന കര്‍ശനമാക്കിയത്.
ഗ്രാമപ്രദേശങ്ങളിലും വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റാര്‍, സീതത്തോട് ഭാഗങ്ങളിലും ലോക്കല്‍ പോലീസ് അരിച്ചുപെറുക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനോ വോട്ടര്‍മാരെ സ്വാധീനിക്കാനോ ലഹരി വസ്തുക്കള്‍ ഒഴുകുന്നത് തടയുകയാണ് ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി മദ്യവും കഞ്ചാവും പിടിച്ചെടുത്തു. ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും വരുംദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് മുന്നറിയിപ്പ് നല്കി. ലഹരി മാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും വനമേഖലകളിലെ രഹസ്യ കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.



