
പെരുമ്പെട്ടി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പെട്ടി മതുക്കൽ ചാലാപ്പള്ളി താളിയാനിക്കൽ മണ്ണിൽ വീട്ടിൽ റെജി (മാത്യു ജോസഫ്-43)ആണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്.
ഗുരുതരാവസ്ഥയിലായ ഭാര്യ ശോഭയെ (നിംഗമണി-38) റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
17ന് രാത്രി പത്തുമണിയോടെയാണ് സംഭവം.
ചാലാപള്ളിയിലുള്ള എ.ടി.എമ്മിൽ നിന്ന് പണമെടുത്ത ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു ശോഭ.സ്കൂട്ടറിലെത്തിയ മാത്യു ഇവരെ ഇടിച്ചുവീഴ്ത്തിയ ശേഷം അരിവാൾ കൊണ്ട് മുതുകത്തും കഴുത്തിലും തലയ്ക്കും കൈയിലും വെട്ടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയിലുള്ള സംശയമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശോഭ കർണാടക സ്വദേശിയാണ്. പെരുമ്പട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, സന്തോഷ് , അഷ്ഫാക്ക് റഷീദ്, ജീസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



