വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞ് വാഹന ഉടമയിൽ നിന്ന് ലക്ഷങ്ങളുമായി മുങ്ങി;ഒടുവിൽ കിടങ്ങൂർ പോലീസിന്റെ പിടിയിലായി;രണ്ടര ലക്ഷം രൂപയും 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എൻജിനുമായാണ് പ്രതി കടന്ന് കളഞ്ഞത്

Spread the love

കോട്ടയം: വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞ് രണ്ടര ലക്ഷം രൂപയും (268095/-) 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എൻജിനും കൈവശപ്പെടുത്തിയ പ്രതി കിടങ്ങൂർ പോലീസിന്റെ പിടിയിലായി.തമിഴ്നാട് സിങ്കംപുന്നരി സ്വദേശി സൗന്ദരരാജൻ (38) ആണ് പിടിയിലായത്.

പാലാ പുലിയന്നൂർ സ്വദേശി ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞ് ആണ് പണം അപഹരിച്ചത്.

വാഹനത്തിന്റെ എൻജിനും അനുബന്ധ സാധനങ്ങളും അഴിച്ച് വയ്ക്കുകയും സൗന്ദരരാജന്റെ ആവശ്യപ്രകാരം അഴിച്ചുവെച്ച 15 ലക്ഷം രൂപ വിലവരുന്ന എൻജിൻ കൊറിയർ മുഖാന്തരം സേലത്തിന് അയച്ചു കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും പണിക്കൂലിയും കൊറിയർ ചാർജും മറ്റുമായി 2025 ഏപ്രിൽ മെയ് മാസങ്ങളിലായി 268095/- രൂപ പലപ്പോഴായി സൗന്ദരരാജന് അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാൽ പണവും വാഹനത്തിന്‍റെ എൻജിനും തിരിച്ചു കൊടുക്കാതെയും വാഹനത്തിന്റെ കേടുപാടുകൾ തീർത്തു കൊടുക്കാതെയും ഇയാൾ വാഹനഉടമയെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.