പൊലീസിന്‍റെ കണ്ണൂവെട്ടിച്ച് കഴിഞ്ഞത് 13 വർഷം; മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

Spread the love

ആലപ്പുഴ: പോലീസിന്റെ കണ്ണൂവെട്ടിച്ച് ഒളിവിലായിരുന്ന മോഷണ കേസ് പ്രതി പിടിയിൽ വെണ്മണി മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളം, മണ്ണാർക്കാട്, അഗളി എന്നീ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വളരെ നാളുകളായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം ഉള്ള പ്രതിയുടെ ഒളി സങ്കേതത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.