
സ്വന്തം ലേഖകൻ
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ശിവാജിപാലം സ്വദേശിയും വിശാഖപട്ടണം പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രമേശ്കുമാറിന്റെ ഭാര്യ ബി ശിവജ്യോതി, കാമുകനും അയല്‍ക്കാരനുമായ രാമറാവു, ഇയാളുടെ കൂട്ടാളി നീല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെയാണ് രമേശ്കുമാറിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ പോലീസ് ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്തിരുന്നു. ഇതേത്തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അയല്‍ക്കാരനായ കാമുകനൊപ്പം ജീവിക്കാനായി ശിവജ്യോതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമറാവുവും ശിവജ്യോതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരുടെയും രഹസ്യബന്ധം അറിഞ്ഞതോടെ രമേശ്കുമാര്‍ ഭാര്യയെ ഈ ബന്ധത്തില്‍ നിന്ന് വിലക്കിയിരുന്നു. ഭര്‍ത്താവിന്റെ എതിര്‍പ്പ് മറികടന്ന് ശിവജ്യോതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇക്കാര്യം മനസിലായ രമേശ്കുമാര്‍ തന്നെയും രണ്ടുമക്കളെയും വിട്ട് വീട്ടില്‍ നിന്ന് പോകണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന്, ശിവജ്യോതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.