video
play-sharp-fill

വീട്ടുകാർ തമ്മിൽ വഴക്ക് ; അന്വേഷിക്കാനെത്തിയ പോലീസുകാരെ ചീത്ത വിളിക്കുകയും മരക്കഷണം കൊണ്ട് ആക്രമിക്കുകയും ചെയ്തു; വാകത്താനം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

വീട്ടുകാർ തമ്മിൽ വഴക്ക് ; അന്വേഷിക്കാനെത്തിയ പോലീസുകാരെ ചീത്ത വിളിക്കുകയും മരക്കഷണം കൊണ്ട് ആക്രമിക്കുകയും ചെയ്തു; വാകത്താനം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

വാകത്താനം : വാകത്താനത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം വടക്കേത്തറ വീട്ടിൽ അനിൽ മകൻ നിഖിൽ (18), ഇയാളുടെ സഹോദരൻ അഖിൽ (21)എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയോടുകൂടി വാകത്താനം നാലുന്നാക്കൽ ഭാഗത്തുള്ള ലൈഫ് മിഷൻ കോളനിയിൽ രണ്ട് വീട്ടുകാർ തമ്മിൽ ബഹളമുണ്ടാക്കുന്നുണ്ട് എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഇവർ ചീത്ത വിളിക്കുകയും മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
തുടർന്ന് ഇവരെ എസ്.ഐയും സംഘവും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം എസ്.ഐ സുനിൽ കെ.എസ്,
എ.എസ്.ഐ അനീഷ് കുമാർ, സി.പി.ഓ മാരായ ജോഷി ജോസഫ്, അജേഷ്, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Tags :