ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരുമകള്‍ ആത്മഹത്യ ചെയ്തത് ; എറണാകുളം നോർത്ത് പറവൂരിൽ മരുമകളെയും ഭര്‍തൃമാതാവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എറണാകുളം പറവൂര്‍ വടക്കേക്കരയില്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകള്‍ ആത്മഹത്യ ചെയ്തതാണെന്നാണു സൂചന. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക, ഭര്‍തൃമാതാവ് സരോജിനി എന്നിവരെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇരുവരെയും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംബികയെ തൂങ്ങിമരിച്ച നിലയിലും സരോജിനിയെ കട്ടിലില്‍ മരിച്ച നിലയിലമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി അംബിക തൂങ്ങിമരിച്ചതാണെന്ന സൂചന ലഭിച്ചത്. സരോജിനിയുടെ കഴുത്തില്‍ തുണികൊണ്ട് മുറുക്കിയ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു.