video
play-sharp-fill

പോലീസിൽ പരാതി കൊടുത്തതിൽ വിരോധം; കോട്ടയം തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

പോലീസിൽ പരാതി കൊടുത്തതിൽ വിരോധം; കോട്ടയം തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് ആശുപത്രി കവല ഭാഗത്ത് അമ്പലത്തിൽ വീട്ടിൽ ജോമോൻ മകൻ സ്റ്റെഫിൻ (19), വടയാർ മാർസ്ളീബ സ്ക്കൂൾ ഭാഗത്ത് കോല്ലാറയിൽ വീട്ടിൽ ജയദാസ് മകൻ കൃഷ്ണദാസ് (19), ചെമ്പ് ബ്രഹ്മമംഗലം പ്ളാപ്പള്ളിൽ വീട്ടിൽ പ്രസാദ് മകൻ അഭയ് പ്രസാദ് (19) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് ഇന്നലെ മറവൻതുരുത്ത് സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ സംഘം ചേർന്ന് മറവൻതുരുത്ത് അപ്പക്കോട് ഭാഗത്ത് വച്ച് യുവാവിനെ മർദ്ദിക്കുകയും, കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി വൈക്കം ഗവൺമെന്റ് ആശുപത്രിയിൽ എത്തിയ യുവാവിനെ അവിടെവച്ച് യുവാക്കളുടെ ബന്ധു കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം മറവൻതുരുത്ത് സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ ബൈക്ക് പ്രതികളുടെ കൂട്ടുകാരന്റെ ബൈക്കുമായി ഇടിച്ച് അപകടം ഉണ്ടായതിനെ തുടർന്നുള്ള വാക്ക് തർക്കത്തിന് ഇടയിൽ യുവാക്കൾ അസഭ്യം പറഞ്ഞതിന് മറവൻതുരുത്ത് സ്വദേശിയായ യുവാവ് പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവർ മൂവരെയും പിടികൂടുകയുമായിരുന്നു.

തലയോലപ്പറമ്പ് സ്റ്റേഷൻ എസ്. എച്ച്.ഓ ജയൻ കെ എസ്, എസ്.ഐ ദീപു ടി.ആർ,എ.എസ്. ഐ റെജിമോൻ, സി.പി.ഓ മാരായ ബിജു, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മൂവരെയും കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികളെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

Tags :