തൃശ്ശൂരില്‍ കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം: രണ്ട് യുവാക്കൾക്ക് വെട്ടേറ്റു

Spread the love

 

സ്വന്തം ലേഖിക

തൃശ്ശൂ‍ര്‍: കടം വാങ്ങിയ രൂപ തിരികെ കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് അക്രമത്തില്‍. അക്രമത്തില്‍ തമിഴ് നാട് സ്വദേശികള്‍ക്ക് വെട്ടേറ്റു.

കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്ബ് കോളനിയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്.കയ്യിലും നെഞ്ചിലും മുറിവേറ്റ രണ്ട് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടം കൊടുത്ത 2000 രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് ഇവരെ വെട്ടിയത്.

തമിഴ്നാട് സ്വദേശികള്‍ മുമ്ബ് പെരുമ്ബിലാവ് ആനക്കല്ലിലാണ് താമസിച്ചിരുന്നത്. കല്ല് കൊത്ത് തൊഴിലാളികളാണിവര്‍. സുഹ്യത്തുകളായ ഇവരില്‍ നിന്ന് രണ്ടായിരം രൂപ കണ്ണന്‍ കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.