
ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ മെഡിക്കല്‍ റെപ്പ് പിടിയിൽ ; സംഭവം ഷോർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ; തെളിവായത് യുവതി മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ
മലപ്പുറം : ട്രയിനില്‍ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഇയാൾ മെഡിക്കല്‍ റെപ്പാണ്.
ഷൊര്‍ണൂര്‍ – നിലമ്ബൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് കഴിഞ്ഞ 17ന് രാത്രിയാണ് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്ബൂര്‍ പാസഞ്ചറില്‍ വാണിയമ്ബലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്താണ് ലൈംഗിക പ്രദര്‍ശനം . ഈ കോച്ചില്‍ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി അപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടര്‍ന്നു. ഇതോടെ യുവതി സംഭവം മൊബൈലില്‍ ചിത്രീകരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം നടുവത്ത് നിന്ന് പ്രതിയെ വണ്ടൂര്‍ പൊലീസ് ആണ് പിടികൂടിയത്.
Third Eye News Live
0
Tags :