
തൃശൂർ: മുളയം കൂട്ടാലയിൽ 80കാരനെ മകൻ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻ നായർ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ സുമേഷിനെ കാണാനില്ല. അച്ഛനെ കൊലപ്പെടുത്തിയ ശേഷം സുമേഷ് ചാക്കിൽ കെട്ടി അടുത്തുള്ള പറമ്പിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ഇയാളുടെ മൂത്ത മകൻ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ ബ്ലഡ് കണ്ടെങ്കിലും ചായ വീണതാണെന്ന് കരുതി. വൈകിട്ട് 5 മണിയോടെ തെരച്ചിൽ ആരംഭിച്ചു. തൊട്ടടുത്ത കാട് പിടിച്ച പറമ്പിൽ മൃതദേഹം വലിച്ച പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. സുമേഷിനെ പുത്തൂരിൽ നിന്നാണ് പിടികൂടിയത്.