
തൃശ്ശൂർ: തൃശ്ശൂരിൽ മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച ജോയ് സെക്യൂരിറ്റി ജീവനക്കാരനാണ്. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛൻ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടർന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. എന്നാൽ താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ക്രിസ്റ്റി കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി.
ജോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group