
വിഴിഞ്ഞം: പുരയിടത്തിൽ മാലിന്യം ഇട്ടതിനെചൊല്ലിയുള്ള തർക്കം. യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് പേർ അറസ്റ്റിൽ. വാഴമുട്ടം സ്വദേശികളായ ഫിറോസ് (35), സജീര്‍ (40), മനു(35) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴമുട്ടം മഞ്ചുനിവാസില്‍ മന്‍മദനെ ലോഡ്ജിലെത്തിച്ച് മര്‍ദ്ദിക്കുകയും നഗ്നനാക്കി ഷോക്കടിപ്പിക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ പരാതി. ഇയാളുടെ നഗ്നഫോട്ടോ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളുടെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ മന്‍മദന്‍ മാലിന്യമിട്ടു. ഇത് ഭക്ഷിക്കാനെത്തിയ നായ്ക്കള്‍ പ്രതികളുടെ വീട്ടിലെത്തി ആടുകളെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് പിന്നില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗഹൃദം നടിച്ചെത്തിയ പ്രതികള്‍ മന്‍മദനെ അനുനയിച്ച് ജീപ്പില്‍ കയറ്റി മനുവിന്റെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചായിരുന്ന ക്രൂരമായി പീഡിപ്പിച്ചത്. വിവസ്ത്രനാക്കിയ ശേഷം കൈയില്‍ ഷോക്കടിപ്പിക്കുകയും കൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുകയും ചെയ്ത ശേഷം പ്രതികള്‍ മന്‍മദനെ തിരികെ വീട്ടിലെത്തിച്ചു.
മന്‍മദന് ഇന്നലെ ശാരീരീക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തി ചികിത്സ തേടി. തുടര്‍ന്ന് തിരുവല്ലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമത്തിനും സമൂഹമാദ്ധ്യങ്ങളില്‍ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചതിനും തിരുവല്ലം പൊലീസ് കേസെടുത്തു.
എസ്.എച്ച്.ഒ രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ കെ.ആര്‍.സതീഷ്, ഗ്രേഡ് എസ്.ഐ സതീഷ് കുമാര്‍, സിനീയര്‍ സി.പി.ഒ ബിജു, ഷൈജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.