ഏറ്റുമാനൂര്‍ താര ഹോട്ടലിലെ ഗുണ്ടാ ആക്രമണം ; അക്രമിയെ സാഹസികമായി പിടികൂടി പൊലീസ് ; പിടിയിലായത് എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ കൊടും ക്രിമിനൽ

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ആക്രമണം നടത്തിയ ആളെ പിടികൂടി പൊലീസ്. ക്രിസ്റ്റി എന്ന ആളാണ് പിടിയിലായത്. എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഏറ്റുമാനൂര്‍ സി.ഐ. എ.അന്‍സാരി, ഗാന്ധിനഗര്‍ സി.ഐ. രാജേഷ്‌കുമാര്‍, ഏറ്റുമാനൂര്‍ എസ്.ഐ. മനു വി.നായര്‍, ഗാന്ധിനഗര്‍ എസ്.ഐ. പ്രശോഭ്, ഏറ്റുമാനൂര്‍ അഡീഷണല്‍ എസ്.ഐ. പത്മകുമാര്‍, സക്വാഡ് അംഗം സാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ 2 പേര്‍ ഭക്ഷണം ചോദിച്ച് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 10 മണിക്ക് കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങി പോയ ശേഷം വീണ്ടും എത്തി. പിന്നീട് ഹോട്ടലിനുള്ളില്‍ അക്രമണം അഴിച്ചു വിടുകയായിരുന്നു.

 

കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം മടങ്ങിയത്. എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും  മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പിന്‍തിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്. ഇവര്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ ആരും ശ്രദ്ധിച്ചിരുന്നതുമില്ല. ജീവനക്കാരന് സംഭവത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.  ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.