
സ്വന്തം ലേഖകൻ
തേനി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറിൽ നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ പിടികൂടി. നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങളാണ് പാത്രത്തിൽ അടച്ച നിലയിൽ കണ്ടെടുത്തത്. മൂന്നുപേരെ പൊലീസ് പിടികൂടി.
ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്തതാണ് അവയവങ്ങളെന്ന് പ്രതികൾ മൊഴി നൽകി. ഇടുക്കി വണ്ടിപ്പെരിയാറിലെ ലോഡ്ജിൽനിന്നാണ് വാങ്ങിയത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി ജെയിംസിനെയും പൊലീസ് പിടികൂടി. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ കാറിൽ നിന്ന് മൂന്നുപേരെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം പരിശോധിപ്പോഴാണ് മനുഷ്യന്റേത് എന്ന് സംശയിക്കുന്ന നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെടുത്തത്.
പൂജ ചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കും എന്ന വിശ്വാസത്തിലാണ് ഇവ കൊണ്ടുപോയതത്രെ.