കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് നാട്ടില്‍ വരാനിരിക്കെ യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ദുരൂഹത; കാമുകന്‍ ഒളിച്ചോടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

Spread the love

സ്വന്തം ലേഖകന്‍

കായംകുളം: കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിതയാണ് (24) വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയത്. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് നാട്ടില്‍ വരാനിരിക്കെയാണ് യുവതി ജീവനൊടുക്കിയത്.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയ യുവതി ഇവിടെവച്ച് പരിചയപ്പെട്ട വിവാഹിതനായ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞതോടെ ബന്ധം വിലക്കി. തുടര്‍ന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. മൂന്ന് മാസത്തിനുള്ളില്‍ ഭര്‍ത്താവ് നാട്ടില്‍ വരുമെന്ന് അറിഞ്ഞതോടെ സവിത കാമുകനോട് തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് നിര്‍ബന്ധം പിടിച്ചു. കാമുകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ആത്മഹത്യാഭീഷണി മുഴക്കി സവിത കിടപ്പുമുറിയിലേയ്ക്ക് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരമായിട്ടും അനക്കം കേള്‍ക്കാതായതോടെ യുവാവ് വാതിലില്‍ കൊട്ടി വീട്ടുകാരെ ഉണര്‍ത്തി. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കള്ളനെന്ന് സംശയിച്ച് ശബ്ദംവച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞു. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയുടെ മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം ഫോണിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കുകയതിനെ തുടര്‍ന്നായിരുന്നു കാമുകന്‍ സവിതയുടെ ഭര്‍തൃവീട്ടില്‍ എത്തിയത്.

വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിശദമായ ഇന്‍ക്വസ്റ്റിന് ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.