ഭാര്യയുടെ അവിഹിതം കയ്യോടെ പൊക്കി;കാമുകൻ്റെ തല വെട്ടിയെടുത്ത് ഭര്‍ത്താവ്;ഒടുവിൽ പൊലീസില്‍ കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

റാഞ്ചി:ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തിൽ
ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ കണ്ട യുവാവ് കാമുകൻ്റെ തലവെട്ടിക്കൊലപ്പെടുത്തി.

ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊലനടത്തിയത്. സംഭവത്തില്‍ സുന്ദിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ പിടികൂടിയ ശേഷം കാമുകനെ മരത്തില്‍കെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് ഭാര്യയെയും ശ്യാംലാലിനെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ ഭർത്താവ് പിടികൂടിയത്ത്.

സെഗായിസായി
ഗ്രാമത്തിലെ ശ്യാംലാല്‍ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.

സുന്ദിയുടെ ഭാര്യയെ കാണാന്‍ ലോഞ്ചോയില്‍ എത്തിയതായിരുന്നു ഹെംബ്രാം.ഇരുവരെയും ഒരുമിച്ചു കണ്ടപ്പോള്‍ രോഷാകുലനായ വിശ്വനാഥ് കാമുകനെ മര്‍ദ്ദിച്ച്‌ വലിച്ചിഴച്ച്‌ വീടിനടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലി എടുത്ത് തല വെട്ടിമാറ്റി. ശ്യാംലാല്‍ ഹെംബ്രാം സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട് സുന്ദി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ശ്യാംലാലിന്റെ മൃതദേഹവും ശിരഛേദം ചെയ്യാന്‍ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.