video
play-sharp-fill
പ്രണയക്കെണിയിൽ കുടുങ്ങി; പീഡനത്തിനിരയായി: എന്നിട്ടും കാമുകനൊപ്പം തന്നെ ഇറങ്ങിത്തിരിച്ചു; അശ്വതിയ്ക്ക് സംഭവിച്ചത് അതിദാരുണമായ ദുരന്തം; കറുകച്ചാലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിദാരുണമായി

പ്രണയക്കെണിയിൽ കുടുങ്ങി; പീഡനത്തിനിരയായി: എന്നിട്ടും കാമുകനൊപ്പം തന്നെ ഇറങ്ങിത്തിരിച്ചു; അശ്വതിയ്ക്ക് സംഭവിച്ചത് അതിദാരുണമായ ദുരന്തം; കറുകച്ചാലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിദാരുണമായി

ക്രൈം ഡെസ്‌ക്

കോട്ടയം: കറുകച്ചാലിൽ ഭർത്താവിന്റെ മർദനമേറ്റ് മരിച്ച അശ്വതിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങൾ എന്ന് റിപ്പോർട്ട്. ്പ്രണയിച്ച് തട്ടിക്കൊണ്ടു വന്ന ശേഷം അതിക്രൂരമായ ആക്രമണങ്ങളാണ് രണ്ടു വർഷത്തിനിടെ അശ്വതിയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാത്രിയിലും അശ്വതിയ്ക്ക് നേരെയുണ്ടായത് അതിക്രൂരമായ പീഡനങ്ങൾ തന്നെയെന്നാണ് വീടിനുള്ളിൽ കണ്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
രണ്ടു വർഷം മുൻപ് റാന്നിയിൽ വച്ചാണ് അശ്വതിയും പ്രതിയായ മനീഷും തമ്മിൽ പരിചയപ്പെട്ടത്. അന്ന് അശ്വതിയ്ക്ക് പതിനേഴ് വയസ് മാത്രമായിരുന്നു പ്രായം. ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും, മനീഷ് അശ്വതിയെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. തുടർന്ന് അശ്വതിയുടെ ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മനീഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് മനീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷം മനീഷ് പെൺകുട്ടിയുമായി മുങ്ങുകയായിരുന്നു. തുടർന്ന് ഇത്തിത്താനത്തും, കറുകച്ചാലിലും, റാന്നിയിലും അടക്കമുള്ള സ്ഥലങ്ങളിൽ ഇരുവരും ഒളിവിൽ താമസിക്കുകയായിരുന്നു. ഇതിനിടെ അശ്വതിയ്ക്ക് പ്രായപൂർത്തിയായതോടെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലും, വധശ്രമക്കേസിലും, നിരവധി ക്രിമിനൽ കേസിലും പ്രതിയാണ് മനീഷ്.