
സ്വന്തം ലേഖകൻ
വൈക്കം: യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വാഴക്കാലാ മോറാര്‍ജി ഗ്രൌണ്ടിന് സമിപം മനയ്ക്കതോട്ടിയില്‍ വീട്ടില്‍ ജിത്ത് എന്ന് വിളിക്കുന്ന ശ്രീജിത്ത് (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഈ മാസം ആറാം തീയതി വൈകിട്ട് 5:30 മണിയോടെ തോട്ടകം ഷാപ്പിന് സമീപം വച്ച് ഉദയനാപുരം സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വാഴുവേലിൽ വീട്ടിൽ അർജുന്‍, കാരിയിൽച്ചിറ വീട്ടിൽ കുട്ടു എന്ന് വിളിക്കുന്ന ആർഷിദ് മുരളി എന്നിവരെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് പോലീസിന്റെ പിടിയിലാവുന്നത്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രന്‍ നായറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.



