video
play-sharp-fill

പിണങ്ങി പിരിഞ്ഞ കാമുകിയെ ലോഹ്യം പറഞ്ഞ് ഓട്ടോയിൽ കയറ്റി കൊണ്ട് പോയി; ക്രൂരമായി മർദ്ദിക്കുകയും വായിൽ ഡീസൽ ഒഴിക്കുകയും ചെയ്ത യുവാവ് കോട്ടയത്ത് അറസ്റ്റിൽ

പിണങ്ങി പിരിഞ്ഞ കാമുകിയെ ലോഹ്യം പറഞ്ഞ് ഓട്ടോയിൽ കയറ്റി കൊണ്ട് പോയി; ക്രൂരമായി മർദ്ദിക്കുകയും വായിൽ ഡീസൽ ഒഴിക്കുകയും ചെയ്ത യുവാവ് കോട്ടയത്ത് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യുവതിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം വായിൽ പെട്രോൾ ഒഴിക്കാൻ ശ്രമിച്ച മുൻ സുഹൃത്ത് പിടിയിൽ. 19കാരിയുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവറായ യുവാവ് അറസ്റ്റിലായത്. മൂലവട്ടം സ്വദേശിനിയായ യുവതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുമായി മുൻപ് പ്രണയത്തിലായിരുന്ന പൂവന്തുരുത്ത് മാടമ്പുകാട് സ്വദേശിയാണ് ആക്രമണം നടത്തിയതെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. പൊലീസ് തിരച്ചിലിൽ പുലർച്ചെയോടെ യുവാവ് പിടിയിലായി.

യുവതി ഇന്നലെ 3.30ന് പൂവന്തുരുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തട്ടിക്കൊണ്ടു പോയത്. യുവതിയെ സംസാരിക്കുന്നതിനായി ഓട്ടോയിൽ കയറ്റിയശേഷം ഇയാൾ വണ്ടി ഓടിച്ചുപോവുകയായിരുന്നു. നാട്ടകം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ഇയാൾ വണ്ടി നിർത്തി പുറത്തിറങ്ങുകയും യുവതിയെ മർദിക്കുകയും ചെയ്തു. ആളുകൾ ശ്രദ്ധിക്കുന്നതായി തോന്നിയതോടെ ഇവിടെനിന്നും വീണ്ടും ഓട്ടോ ഓടിച്ചുപോയി. മറ്റൊരു സ്ഥലത്ത് എത്തിയശേഷം വായിൽ ബലമായി പെട്രോൾ ഒഴിക്കാൻ ശ്രമിച്ചുവെന്നും യുവതി പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോൾ നിറച്ച കുപ്പി യുവതി തട്ടിക്കളയുകയായിരുന്നു. സുഹൃത്തുമായുള്ള പിടിവലിക്കിടെ വസ്ത്രം കീറി. യുവതി ബഹളംവച്ചതോടെ ഓട്ടോയിൽ വീടിനു മുന്നിൽ എത്തിച്ചു ഇറക്കിവിട്ടു. അപ്പോഴേക്കും അവശായാകുകയും ചെയതു. ജോലിക്കായി പോയ വീട്ടുകാർ എത്തിയതോടെ യുവതി വിവരം ധരിപ്പിച്ചു. തുടർന്ന് രാത്രി ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.

സംഭവം അറിഞ്ഞെത്തിയ വനിതാ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. ഈസ്റ്റ് പൊലീസും എത്തിയിരുന്നു. മർദിക്കുകയും വായിൽ പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി മൊഴി നൽകിയെന്ന് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫ് അറിയിച്ചു. പുലർച്ചെയോടെ പിടിയിലായ യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.