
സ്കൂൾ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം ; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവിന് അടിമയായ ഹരി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു. അപകടത്തിൽ ഹരിയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോയും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്‍റെ സഹോദരനാണ് ഹരി. മുമ്പും നിരവധിക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഗുണ്ടാപട്ടികയിലുള്ളയാളാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു
Third Eye News Live
0
Tags :