video
play-sharp-fill

ശാസ്താംകോട്ട ഡിബി കോളേജിന് സമീപം വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; തിരിച്ചടിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കൾ; പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ശാസ്താംകോട്ട ഡിബി കോളേജിന് സമീപം വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; തിരിച്ചടിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കൾ; പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജിന് സമീപം വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു.

സുഹൃത്തുക്കൾക്കൊപ്പം നിൽക്കെ പുന്നക്കാട് സ്വദേശികളായ നിഷാദ്(32), ബിജു(40) എന്നിവരുടെ നേതൃത്വത്തിലുള്ളവർ വിദ്യാർത്ഥിനിയെ മർദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ വയറില്‍ ഇടിക്കുകയും കരണത്ത് അടിക്കുകയും ചെയ്തതായി പൊലീസിനോട് കുട്ടി മൊഴിനല്‍കി.

എന്നാൽ പെൺകുട്ടിക്ക് പറ്റിയിട്ടുള്ള പരിക്ക് ചരിവില്‍നിന്നും കയറിവന്നപ്പോള്‍ വീണതാണ് എന്നും അക്രമികള്‍ ചവിട്ടിവീഴ്ത്തിയതാണെന്നും രണ്ട് വാദമുണ്ട്.

മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ നിഷാദിന് പരിക്കേറ്റു.

ഇയാള്‍ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ബിജുവിനെ അടൂരില്‍നിന്നും അറസ്റ്റുചെയ്തു. ഇരു വിഭാഗത്തിൻ്റെയും പരാതിയിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു