video
play-sharp-fill

പെൺകുട്ടിയുടെ ഫോൺനമ്പർ ചോദിച്ചതിലുള്ള  വാക്ക്തർക്കം; പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിന് വെട്ടേറ്റു;  പ്രതി പൊലീസ് കസ്റ്റ‍ിയിൽ

പെൺകുട്ടിയുടെ ഫോൺനമ്പർ ചോദിച്ചതിലുള്ള വാക്ക്തർക്കം; പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റ‍ിയിൽ

Spread the love

പാലക്കാട്: പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പർ ചോദിച്ചതിന് വടക്കഞ്ചേരിയില്‍ യുവാവിന് വെട്ടേറ്റു. പ്രധാനി സ്വദേശി അരുണിനാണ് വെട്ടേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രധാനി സ്വദേശി രഞ്ജിത്തിനെതിരെ പോലീസ് കേസ് എടുത്തു.

അരുണിന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ രഞ്ജിത്ത് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വടക്കഞ്ചേരി ടൗണിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. വാക്കു തര്‍ക്കത്തിനിടെ സമീപത്തെ കരിക്ക് വില്‍പ്പനക്കാരന്റെ വെട്ടുകത്തി എടുത്ത രഞ്ജിത്ത് അരുണിനെ വെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് രഞ്ജിത്തിനെതിരെ കേസ് എടുത്തു.