
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി സമന്‍സ് അയച്ചു.
മോഷണ കുറ്റത്തിന് പുറമെ പ്രതികള്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍,വ്യാജ തെളിവ് നല്‍കല്‍, ഇലക്ട്രോണിക്‌സ് തെളിവുകള്‍ നശിപ്പിക്കല്‍, എന്നീ കുറ്റങ്ങളും ചുമത്തി. വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിൻ്റെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തുരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായനാർ സർക്കാരിൻ്റെ കാലഘട്ടത്തിലായിരുന്നു അറസ്റ്റ്. അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.2010-ല്‍ ഫയല്‍ ചെയ്ത കേസില്‍ 14 വര്‍ഷത്തിന് ശേഷമാണ് കോടതി കേസ് എടുത്തത്.