play-sharp-fill
അനാശ്യാസ പ്രവർത്തകർ തമ്മിലുള്ള തർക്കം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി യുവതിയുടെ മൊഴി: തിരുനക്കരയിലെ കിണറ്റിൽ പൊലീസ് പരിശോധന

അനാശ്യാസ പ്രവർത്തകർ തമ്മിലുള്ള തർക്കം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി യുവതിയുടെ മൊഴി: തിരുനക്കരയിലെ കിണറ്റിൽ പൊലീസ് പരിശോധന

ക്രൈം ഡെസ്‌ക്

കോട്ടയം: അനാശാസ്യ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി യുവതിയുടെ മൊഴി. നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ യുവതിയാണ് വ്യാഴാഴ്ച രാവിലെ പൊലീസിനു മൊഴി നൽകിയത്. തുടർന്നു വെസ്റ്റ് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്ത് പരിശോധന ആരംഭിച്ചു.


വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനോട് നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ യുവതി വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി തിരുനക്കരയിലെ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ എത്തുകയും, അനാശാസ്യ പ്രവർത്തയായ സ്ത്രീയെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, ഇതിൽ ഒരാളെ മറ്റൊരാൾ കിണറ്റിൽ തള്ളി ഇടുകയുമായിരുന്നെന്നാണ് മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വതതിൽ സ്ഥലത്ത് പരിശോധന ആരംഭിച്ചു. ഈ പ്രദേശമാകെ കാട് പിടിച്ചു കിടക്കുകയായിരുന്നു. ഇതേ തുടർന്ന് ഇവിടെ വൃത്തിയാക്കിയ ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. പരിസര പ്രദേശത്തു നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ള രണ്ടു പ്രതികളും കുറ്റം സമ്മതിച്ചതായാണ് സൂചന. മൃതദേഹം കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിലാണ് പൊലീസ് സംഘം ഇപ്പോൾ നടത്തുന്നത്. അടിപിടി നടന്നതിന്റെ ലക്ഷണങ്ങളും പ്രദേശത്തുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് സംഘം വിശദമായി സംഭവ സ്ഥലം അരിച്ചു പെറുക്കുന്നുണ്ട്.

ഇതുവരെയും കിണറ്റിൽ നിന്നും സംശയാസ്പദമായതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
നേരത്തെ നഗരമധ്യത്തിൽ അനാശാസ്യ പ്രവർത്തകരായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതകം വരെ നടന്നിരുന്നു.  നേരത്തെ നഗരമധ്യത്തിൽ അനാശാസ്യ പ്രവർത്തകരായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതകം വരെ നടന്നിരുന്നു. 2014 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തിൽ അനാശാസ്യ പ്രവർത്തകരായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു പത്തനംതിട്ട സ്വദേശിയായ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി രാധയ്ക്ക് കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. രണ്ടു മാസം മുൻപാണ് കേസിൽ സെഷൻസ് കോടതി രാധയെ ശിക്ഷിച്ചത്.