
ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു; മടങ്ങിയെത്തിയപ്പോള്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; ഒടുവില്‍ വാടകവീട് ശരിയാക്കി നല്‍കിയ ആളെ കാപ്പിപ്പത്തലിന് അടിച്ചുകൊന്നു; തൊടുപുഴയെ ഞെട്ടിച്ച് 70 വയസ്സുള്ള ക്രിമിനല്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കാപ്പിപത്തലിന് അടിച്ചു കൊന്നു. തൊടുപുഴ കോടികുളം ചെറുതോട്ടില്‍ കാരംകുന്നേല്‍ സാജുവാണ് (49) മരിച്ചത്. പ്രതിയായ കണ്ണനെ (70) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ് കണ്ണന്‍. ജീവപര്യന്തം കഴിഞ്ഞ് വന്നപ്പോള്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല.
കണ്ണന് വാടക വീട് ശരിയാക്കി കൊടുത്തത് കൊല്ലപ്പെട്ട സാജുവായിരുന്നു. കണ്ണനും സാജുവും ഒന്നിച്ചാണ് വാടക കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഭാര്യ മരിച്ച സാജു ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു പേരും അടുത്തുള്ള ചായക്കടയില്‍ ഒന്നിച്ചായിരുന്നു ചായ കുടിക്കാന്‍ പോയിരുന്നത്. സംഭവ ദിവസം ഒറ്റയ്ക്ക് ചെന്ന കണ്ണനോട് കൂട്ടുകാരന്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ ഒരു കാര്യമുണ്ട് ഉടന്‍ അറിയും എന്നാണ് പറഞ്ഞത്. മരിച്ച സാജുവിന് രണ്ട്് ആണ്‍മക്കളാണ്.- അനന്തു, അജിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
