മൂന്നുവയസുകാരന്‍ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കു മര്‍ദനം: മൂന്നുപേര്‍ അ‌റസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: ബസ് സ്റ്റാന്‍ഡില്‍വച്ച്‌ മൂന്നുവയസുകാരന്‍ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കു മർദ്ദനം, സംഭവത്തിൽ മൂന്നുപേര്‍ അ‌റസ്റ്റില്‍.മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ.ആര്‍. രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി. ശശി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്ബിലായിരുന്നു ആക്രമണം.കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ച്‌ മൂന്നംഗ സംഘം അച്ഛനേയും അമ്മയേയും മര്‍ദിക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മയോടാണ് അക്രമിസംഘം ആദ്യം കയര്‍ത്തത്. അ‌ക്രമികള്‍ യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. സംഭവത്തിൽ മുണ്ടക്കയം എസ്‌എച്ച്‌ഒ ഷൈന്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.