video
play-sharp-fill

അമിതവേഗം: 2 ബസ് ജീവനക്കാര്‍ പിടിയില്‍, ഒരാള്‍ വധശ്രമക്കേസിലടക്കം പ്രതി; പുറത്തിറങ്ങിയത് അടുത്തിടെ

അമിതവേഗം: 2 ബസ് ജീവനക്കാര്‍ പിടിയില്‍, ഒരാള്‍ വധശ്രമക്കേസിലടക്കം പ്രതി; പുറത്തിറങ്ങിയത് അടുത്തിടെ

Spread the love

സ്വന്തം ലേഖകൻ

മഞ്ചേരി: അപകടംവരുത്തുന്ന വിധത്തില്‍ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവത്തില്‍ രണ്ട് സ്വകാര്യബസ് ജീവനക്കാര്‍ പിടിയില്‍.

മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ‘ഫന്റാസ്റ്റിക്’ ബസിലെ ഡ്രൈവര്‍ കൊണ്ടോട്ടി കുമ്മിണിപ്പറമ്ബ് വളപ്പില്‍ ജംഷാദലി (33), കണ്ടക്ടര്‍ മേലങ്ങാടി പുളിയന്‍ചാലില്‍ ഷിബിന്‍ (36) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്‌ച വൈകീട്ട് മഞ്ചേരി പട്ടര്‍കുളത്തുവെച്ചാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാരുമായി പോയ ബസ് അമിതവേഗത്തില്‍ ഓടിക്കുന്നതുകണ്ട് പോലീസ് തടഞ്ഞു. ഇതോടെ പോലീസുകാര്‍ക്കെതിരേ ഇവര്‍ ആക്രോശിച്ച്‌ തട്ടിക്കയറുകയായിരുന്നു.

അന്വേഷണത്തില്‍ ജംഷാദലി ബ്രൗണ്‍ഷുഗര്‍ കടത്ത്, പീഡനം, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണെന്നു തെളിഞ്ഞതായി പോലീസ് പറഞ്ഞു. ബ്രൗണ്‍ഷുഗര്‍ കടത്തിയതിന് മൂന്നുമാസത്തെ ജയില്‍വാസം കഴിഞ്ഞ് ഒരുമാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഷിബിന്റെ പേരില്‍ നിരവധി അടിപിടിക്കേസുകളുണ്ട്. ബസ് പോലീസ് പിടിച്ചെടുത്തു.

Tags :