
കോട്ടയം: ഫോണില്‍ നിരന്തരം ശല്യം ചെയ്തതിനു പോലീസില്‍ പരാതി നല്കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി. സംഘം ചേര്‍ന്നു പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ചു. വീടിന്റെ ജനല്‍ച്ചില്ലകള്‍ തകര്‍ക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തു.
ആക്രമണം നടത്തിയ സംഘത്തിലെ സഹോദരന്മാരായ രണ്ടുപേരെ സമീപവാസികള്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരാതിക്കാരുടെ വീടിന് സമീപം മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്.
മൂലേടം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്ത് താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിന് വീട്ടിലെത്തിയപ്പോള്‍ ബഹളം കേട്ട് നോക്കിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ സമീപത്തുളളവരെ വിളിച്ചുചേര്‍ത്ത് രണ്ടുപേരെയും പിടിച്ചുകെട്ടി പോലീസ് ഏല്‍പ്പിച്ചു.
സംഘത്തിലെ മറ്റൊരാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.



