video
play-sharp-fill

പ്രണയാഭ്യർത്ഥന നിരസിച്ചു..!വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; ഭർത്താവിനു നേരെ ഭീഷണി; ചിങ്ങവനം സ്വദേശി പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു..!വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; ഭർത്താവിനു നേരെ ഭീഷണി; ചിങ്ങവനം സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ ജോണി വർഗീസ് മകൻ സച്ചു മോൻ(28) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വീട്ടമ്മയുടെ അനിഷ്ടം അറിയിചിട്ടും നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയെ തുടർന്ന് ചിങ്ങവനം എസ്. എച്ച്. ഓ ജിജു.ടി.ആർ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Tags :