video
play-sharp-fill

പാസില്ലാതെ മീനച്ചിലാറ്റിൽ നിന്നും അനധികൃത പുഴമണൽ കടത്ത്..! രണ്ടുപേർ ഈരാറ്റുപേട്ട പോലീസ് പിടിയിൽ

പാസില്ലാതെ മീനച്ചിലാറ്റിൽ നിന്നും അനധികൃത പുഴമണൽ കടത്ത്..! രണ്ടുപേർ ഈരാറ്റുപേട്ട പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വടക്കേൽ തൈത്തോട്ടം വീട്ടിൽ മധു മകൻ മഹേഷ് (29), കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം ഭാഗത്ത് കണിയാന്റെ കിഴക്കേതിൽ വീട്ടിൽകാസിംകുഞ്ഞ് മകൻ ഷാജി (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ഇന്നലെ അർദ്ധരാത്രിയിൽ പുഴയിൽ നിന്നും അനധികൃതമായി മണൽ ലോറിയിൽ കയറ്റി കടത്തി കൊണ്ടുപോകുവായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇരുവരെയും വാഹനവുമായി പനയ്ക്കപ്പാലത്ത് വച്ച് പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ ഇവരുടെ കൈവശം മണൽ കൊണ്ടുപോകുന്നതിനു വേണ്ട പാസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ഷമീര്‍.ബി, ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.