കോട്ടയം തലയോലപ്പറമ്പിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ, മുൻവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: വീടിന്റെ മുൻവശം വച്ചിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന കോമങ്കേരി ച്ചിറ ഭാഗത്ത് ആറ്റിത്തറയിൽ വീട്ടിൽ തങ്കപ്പൻ മകൻ സത്യൻ (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വെളുപ്പിനെ ഏകദേശം മൂന്ന് മണിയോടെ വരിക്കാംകുന്ന് ഒലിപ്പിൽ ഭാഗത്ത് താമസിക്കുന്ന ശെൽവരാജിന്റെ വീടിന്റെ മുൻവശം വച്ചിരുന്ന രണ്ടു സ്കൂട്ടറുകൾ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് ശെൽവരാജിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രേഖകളും കത്തി നശിച്ചു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് സ്കൂട്ടറുകൾ കത്തിച്ചതെന്ന് കണ്ടെത്തുകയും, പിടികൂടുകയുമായിരുന്നു.

തലയോലപ്പറമ്പ് സ്റ്റേഷൻ എസ്. എച്ച്.ഓ ജയൻ, എസ്.ഐ ദീപു റ്റി. ആർ, സുധീരൻ, സുശീലൻ, സി.പി.ഓ മാരായ രാധാകൃഷ്ണൻ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.