
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട : മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിനു ശേഷം വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അകത്തേത്തറ ഭാഗത്ത് പ്രിയ നിവാസ് വീട്ടിൽ ശിവശങ്കരപിള്ള (69)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ തലപ്പലം നരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് എടുക്കുകയും,തുടർന്ന് വാഹനം തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വർഗീസ് കുരുവിള, സി.പി.ഓ ഷമീർഎന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



