
കൊച്ചി: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ചയാൾ പിടിയിൽ. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനായ നിസാമുദ്ദീൻ യുവതിയോട് പലവട്ടം പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി നിരസിച്ചു.
ഇതിലുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രി ഇയാൾ യുവതിയുടെ വീട്ടിലെത്തി സ്കൂട്ടർ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടർ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group