മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അമ്മായിച്ഛൻ കോട്ടയത്ത്‌ അറസ്റ്റിൽ

മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അമ്മായിച്ഛൻ കോട്ടയത്ത്‌ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കറുകച്ചാൽ: മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർതൃപിതാവ് അറസ്റ്റിൽ. കറുകച്ചാൽ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലൻ (58) ആണ് അറസ്റ്റിലായത്. മകൻ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23)യെയാണ് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഗോപാലൻ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ ബഹളം വെയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ഇത് സംബന്ധിച്ച് വീണ്ടും വഴക്കുണ്ടായി. രാത്രി 10-ന് ശേഷം വൈദ്യുതി ഇല്ലായിരുന്നു. മെഴുകുതിരിയുമായി വിജിത അടുക്കള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയിൽ വാതിലിന് പിന്നിൽ മറഞ്ഞുനിന്ന ഗോപാലൻകൈയിൽകരുതിയിരുന്ന മണ്ണെണ്ണ വിജിതയുടെ ദേഹത്തേക്ക്ഒഴിക്കുകയായിരുന്നു. ശരീരത്ത് തീപടർന്നതോടെ വിജിത നിലവിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദംകേട്ട് ഓടിയെത്തിയ ഗോപനും അമ്മയും ചേർന്നാണ് തീകെടുത്തിയത്. തുടർന്ന് അയൽവാസികൾ വിജിതയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 55 ശതമാനം പൊള്ളലേറ്റ വിജിതയുടെ നില ഗുരുതരമാണ്. പ്രതിക്കെതിരേ കൊലപാതകശ്രമത്തിനും പീഡനശ്രമത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു. ഗോപാലനെ ചങ്ങനാശ്ശേരി കോടതി റിമാൻഡ് ചെയ്തു.