play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ  സി.പി.എം ബ്രാഞ്ച്  സെക്രട്ടറിയെ തലക്കടിച്ചു  പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു  പേരെ  അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ

കോട്ടയം : കൂലി തർക്കത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ സി. പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേല്പിച്ച സംഭവത്തിൽ  രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കുറുവാമൂഴി ആലംപരപ്പ് അനുമോൻ (31) ,ആലംപരപ്പ് കുളമാങ്കുഴിയിൽ ഗോകുൽ ശശി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടന്ന് പോലീസ് പറഞ്ഞു.
സി.പി.എം മണങ്ങല്ലൂർ ബ്രാഞ്ച് സെക്രട്ടറി സാബുവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. സാബുവിന്റെ സഹോദരനും പ്രതികളിൽ ഒരാളുടെ സുഹൃത്തും കേസിലെ പ്രതിയുമായ സന്തോഷു തമ്മിൽ  കിണറുപണിയുടെ കൂലി സംബന്ധിച്ച തർക്കം നിലനിന്നിരുന്നു.ഇതിനിടെ കഴിഞ്ഞ ഒൻപതാം തിയതി രാത്രി പത്ത് മണിയോടെ സാബുവിന്റെ സഹോദരൻ ഷാജിയുടെ വീട്ടിലെത്തിയ പ്രതികൾ പണം ആവശ്യപ്പെട്ട് ഇദ്ദേഹത്തെ മർദിക്കാനൊരുങ്ങി.ഇത് കണ്ട് തടസം പിടിക്കാനെത്തിയ സാബുവിനെ പ്രതികൾ കമ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ രണ്ട് പേരെ കാസർഗോഡ് നിന്നാണ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, എസ് ഐ എ എസ് അൻസിൽ, എ എസ് ഐ നൗഷാദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നവാസ്, ജോഷി, ബിജുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ റിച്ചാർഡ്, സാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ
പിടികൂടിയത്.