video
play-sharp-fill

വൈദ്യുതി ലൈൻ പൊട്ടി വീണ് യുവതി മരിച്ച സംഭവം: കെ.എസ്.ഇ.ബി ജീവനക്കാർ അറസ്റ്റിൽ

വൈദ്യുതി ലൈൻ പൊട്ടി വീണ് യുവതി മരിച്ച സംഭവം: കെ.എസ്.ഇ.ബി ജീവനക്കാർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈദ്യുതി ലൈൻ പൊട്ടിവീണ് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിൽ നാല് കെ.എസ്.ഇബി ഉദ്യോഗസ്ഥർ അറസ്റ്റിൽ. എറണാകുളം തിരുവാങ്കുളം കോതകരിപ്പറമ്പ് വീട്ടിൽ ശ്രീധരന്റെ മകൻ ശ്രീജിത്ത് (43), മുട്ടുചിറ കാപ്പുന്തല പുരയ്ക്കൽ വീട്ടിൽ ജോബിൾ (41), മുട്ടുചിറ ആയാംകുടി മുക്കോണിൽ എം.കെ സുധീഷ്‌കുമാർ (49), ഞീഴൂർ വിളയംകോട് മണലുംപുറം വീട്ടിൽ എം.ടി സണ്ണി (55) എന്നിവരെയാണ് കടുത്തുരുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 13 ന് കടുത്തുരുത്തി പൂഴിക്കോൽ മുടിയാട്ട് കീഴൂർ ആപ്പാഞ്ചിറ റോഡിൽ കടുത്തുരുത്തി പൂഴിക്കോൽ ഉള്ളാടൻകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി പ്രശാന്ത് (35) മരിച്ച സംഭവത്തിലാണ് ഇപ്പോൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച റോഡിലേയ്ക്കു വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതിൽ നിന്നും ഷോക്കേറ്റ രശ്മി ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി പോസ്റ്റിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് പൊലീസ് കേസ് അന്വേഷിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അശ്രദ്ധ കൊണ്ടാണ് പോസ്റ്റ് റോഡിലേയ്ക്കു ഒടിഞ്ഞു വീണതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.