അടിച്ചു മൂത്ത ഗൃഹനാഥൻ ഭാര്യയെയും അമ്മായിയമ്മയെയും വിറകിന് അടിച്ചുവീഴ്ത്തി
ഹരിപ്പാട്: മദ്യലഹരിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും ഗൃഹനാഥന്‍ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. തൃക്കുന്നപ്പുഴ പല്ലന തോപ്പ്മുക്ക് ശങ്കരമംഗലത്ത് സരസ്സമ്മ (57), മക്കളായ അനിത (38), സഹോദരി സുനിത (36) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. അനിതയുടെ ഭര്‍ത്താവ് സുരേഷാണ് ആക്രമണത്തിന് പിന്നില്‍.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന സുരേഷ് അയല്‍ വീട്ടില്‍ കയറി വഴക്കുണ്ടാക്കുന്നതറിഞ്ഞ സരസ്സമ്മയും പെണ്‍മക്കളും ചേര്‍ന്ന് സുരേഷിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഇതില്‍ പ്രകോപിതനായ സുരേഷ് സമീപത്ത് കിടന്നിരുന്ന വിറക് കഷ്ണമെടുത്ത് സരസ്സമ്മയുടെയും അനിതയുടെയും തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് ബോധരഹിതയായ ഭാര്യാ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിതയുടെ തലയില്‍ 20 തുന്നലുകളാണുള്ളത്. അമ്മയേയും സഹോദരിയേയും അടിക്കുന്നത് തടയുന്നതിനിടെയാണ് സുനിതക്കും പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷിനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാളെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.