
സ്വന്തം ലേഖിക
പാലക്കാട്: വിജിലൻസ് റെയ്ഡിൽ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ പിടിച്ചെടുത്തു. ഡിവൈഎസ്പി ഹംസയുടെ പാലക്കാട്ടെ വീട്ടിൽ നിന്നാണ് 9.6 ലക്ഷം രൂപ പിടിച്ചെടുത്തത്. പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തിയിട്ടുണ്ട്.
അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്നായിരുന്നു പരിശോധന. ഭൂമിയിടപാട് രേഖകൾക്ക് പുറമെ ബിനാമികളുടെ ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു. വിജിലൻസ് എറണാകുളം സ്പെഷ്യൽസെൽ ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.


