കാണാതായ കുട്ടിയുടെ മൃതദേഹം ജലാശയത്തില്‍; കൊലപാതകമെന്ന് ആരോപിച്ച്‌ രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച്‌ രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.
നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം.

കഴിഞ്ഞ ദിവസം കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ സമീപത്തെ ജലാശയത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടിയുടെ മരണത്തില്‍ അയല്‍വാസികളായ രണ്ടുപേർക്ക് പങ്കുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി.

പ്രകോപിതരായ ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group