
തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചു; അന്വേഷണം നടക്കുന്നതിനിടെ മലയാളി യുവാവ് മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍..! മരിച്ചത് ഇടുക്കി പാറത്തോട് സ്വദേശിയായ 32കാരൻ
സ്വന്തം ലേഖകൻ
ഇടുക്കി: മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്.
ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല.
തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഗോവയില്‍ ഉണ്ടെന്ന് മനസ്സിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ ഇന്നലെ രാവിലെയോടെ മഹാരാഷ്ട്രയിലെ സിന്ധുബർഗ് ജില്ലയിലെ കൂടൽ പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.