play-sharp-fill
രാത്രിയിൽ പെൺകുട്ടിയെ കാണാനെത്തി: സദാചാരഗുണ്ടകൾ യുവാവിന്റെ തലമോട്ടയടിച്ചു, പുരികം ഷേവ് ചെയ്ത് നീക്കി: ഒടുവിൽ യുവാവ് പീഡനക്കേസിൽ അകത്തുമായി; സംഭവം സാക്ഷരരായ മലയാളിയുടെ സ്വന്തം കോഴിക്കോട്ട്

രാത്രിയിൽ പെൺകുട്ടിയെ കാണാനെത്തി: സദാചാരഗുണ്ടകൾ യുവാവിന്റെ തലമോട്ടയടിച്ചു, പുരികം ഷേവ് ചെയ്ത് നീക്കി: ഒടുവിൽ യുവാവ് പീഡനക്കേസിൽ അകത്തുമായി; സംഭവം സാക്ഷരരായ മലയാളിയുടെ സ്വന്തം കോഴിക്കോട്ട്

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കാമുകിയെ കാണാനെത്തിയ യുവാവിനെ തടഞ്ഞു വച്ച സദാചാര ഗുണ്ടാ സംഘം യുവാവിന്റെ തലമൊട്ടയടിച്ച ശേഷം പുരികവും വടിച്ചുവിട്ടു. ഒടുവിൽ യുവാവിനെ പീഡനക്കേസിൽ പെടുത്തി അകത്താക്കുകയും ചെയ്തു. ബീഹാറിലും, ഗുജറാത്തിലും മാത്രം കണ്ടു വന്നിരുന്ന തരം അക്രമം ഇപ്പോൾ കണ്ടത് മറ്റൊരിടത്തുമല്ല, സംസ്‌കാര സമ്പന്നമെന്ന് നമ്മൾ കരുതിയിരുന്ന ഈ കേരളത്തിൽ കോഴിക്കോട്ട് ആണ് ഈ അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്.
പുതുപ്പാടി കുഞ്ഞുകുളം തയ്യിൽ മുഹമ്മദ് ഷാഫിയെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി ക്രൂരമായ നടപടികൾക്ക് ഇരയാക്കിയ ശേഷം പൊലീസിനു കൈമാറിയത്. താമരശ്ശേരി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രണയം നടിച്ച് പതിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിച്ച യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അർധരാത്രിയിൽ കട്ടിപ്പാറ ഭാഗത്ത് ബൈക്ക് കണ്ടെത്തിയിരുന്നു. ഏറെ നേരം കഴിഞ്ഞ് ബൈക്കിനരികിലെത്തിയ യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി തലമുണ്ടനം ചെയ്ത് പുരികം ഉൾപ്പെടെ നീക്കം ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് താമരശ്ശേരി പോലീസിൽ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.