play-sharp-fill
പതിനേഴ് വർഷം നീണ്ട പ്രണയം ഒടുവിൽ കൊലപാതകത്തിലെത്തി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

പതിനേഴ് വർഷം നീണ്ട പ്രണയം ഒടുവിൽ കൊലപാതകത്തിലെത്തി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

തേനി : പതിനേഴ് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ , പുതിയ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ചെല്ലെദുരെയുടെ ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകര്‍ (29) എന്നിവര്‍ അറസ്റ്റിലായി.തേനി തേവാരം മേട്ടുപ്പെട്ടിയിലാണ് സംഭവം. ചെല്ലദുറൈ എന്നയാളെയാണ് ഭാര്യ ജലീനയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ജലീനയും സുധാകറും തമ്മിലുള്ള ബന്ധം വിലക്കിയതിന്റെ പേരിലാണ് കൊല നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെല്ലദുറൈയും ജലീനയും പ്രണയിച്ച്‌ വിവാഹിതരായത്. ഇവര്‍ക്ക് മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലദുറൈ പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണ് കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവര്‍ ബന്ധുക്കളോടു പറഞ്ഞത്.

സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചെല്ലദുറൈ ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിന് മൊഴി നല്‍കി.